തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് നന്ദി പറഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ്ജീവനക്കാരുടെ സംഘടന..

കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ച് മാതൃകയായ വകുപ്പുകളിലൊന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ജോലിഭാരം ഏറെയുള്ള വകുപ്പിൽ ഓഫീസ് സമയം നോക്കാതെ പ്രവർത്തിക്കുന്നവരാണ് മിക്ക ജീവനക്കാരും. ഫയലുകൾ ഓൺലൈനായതോടെ ഓഫീസ് സമയത്തിന് പുറമെ വീടുകളിൽ നിന്നും ഫയൽ തീർപ്പാക്കാൻ പ്രവർത്തിച്ചു വരുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ കേവലം ചാനൽ റേറ്റിങ് കൂട്ടുകയെന്ന ലക്ഷ്യം വെച്ചു കൊണ്ട്  ചില മാധ്യമ പ്രവർത്തകർ ജീവനക്കാരോട് നടത്തിയ നിഴൽ യുദ്ധത്തെ കേരളീയ പൊതുസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളി-ക്കളയുവാൻ കാരണം അങ്ങയുടെ ക്യത്യമായ ഇടപെടലാണ്. തിരുവല്ല നഗരസഭയിലെ ജീവനക്കാരെ മാധ്യമ വിചാരണയിലൂടെ കൊത്തി വലിക്കാൻ കാത്തിരുന്നവരിൽ നിന്ന് ജീവനക്കാരെ സംരക്ഷിച്ച് നിർത്താനും അങ്ങയുടെ ഇടപെടൽ വളരെയധികം സഹായിച്ചിട്ടുണ്ട്.

ഈ വിഷയങ്ങളിൽ ജീവനക്കാരെ പ്രതിരോധിച്ച് ചേർത്തു നിർത്തിയതിലൂടെ വലിയ ആത്മവിശ്വാസമാണ് തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജീവനക്കാർക്ക് ലഭിച്ചിരിക്കുന്നത്. അങ്ങയുടെ ഇടപെടലുകൾക്ക് ജീവനക്കാരുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.എല്ലാ മാധ്യമങ്ങളേയും ഒരേ കണ്ണിൽ കാണരുത് സംഘടന നേതാക്കളെ……

Leave a Reply

Your email address will not be published. Required fields are marked *