കൊല്ലം സിറ്റി പോലീസിന്‍റെ പരിശോധനയില്‍ 2.825 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കിളികൊല്ലൂര്‍ കോയിക്കല്‍ ശാസ്താനഗര്‍-29 ആനന്ദവിലാസത്തില്‍ പൂക്കുഞ്ഞ് മകന്‍ അക്ബര്‍ഷാ (39) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. സിറ്റി ഡാന്‍സാഫ് സംഘവും കിളികൊല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കിളികൊല്ലൂര്‍ കൊപ്പാറമുക്കിന് സമീപം പ്രതി ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് 2.825 കിലോഗ്രാം കഞ്ചാവും കഞ്ചാവ്വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന പോളിത്തിന്‍ കവറുകളും ത്രാസും പിടികൂടിയത്. പ്രതിക്കെതിരെ രണ്ട് കഞ്ചാവ് കേസുകളും കവര്‍ച്ച, വീട്കയറി ആക്രമണം, തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷാനിഫിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വൈശാഖ്, സന്തോഷ്കുമാര്‍ സിപിഒ ഷണ്‍മുഖദാസ്, ഡോയല്‍ എന്നിവര്‍ക്കൊപ്പം എസ്സ്.ഐ കണ്ണന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമംഗങ്ങളായ എ.എസ്.ഐ ബൈജു ജറോം, എസ്.സിപിഒ മാരായ മനു, സീനു, സജു, സുനില്‍, രിപു, രതിഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.