മെഡിസെപ്പ് മാറ്റങ്ങളുമായി സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി ചർച്ചയ്ക്കൊരുങ്ങുന്നു.

തിരുവനന്തപുരം: 2025 ജൂണിൽ ഇൻഷ്വറൻസ് കമ്പനിയുമായി കരാർ അവസാനിക്കുന്നതിന് മുന്നോടിയായി മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമാക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻകാരുടെ സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നു. ഇതിന് മുന്നോടിയായി പത്ത് ചോദ്യങ്ങൾ സംഘടനകൾക്ക് നൽകിയിട്ടുണ്ട്. ഈ ചോദ്യങ്ങൾ പൂരിപ്പിച്ച് നൽകി കഴിഞ്ഞു. ആ ചോദ്യങ്ങളിലൊക്കെ തന്നെയും മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.സർക്കാർ ഈ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുക തന്നെ ചെയ്യും എന്നാണ് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്.

പ്രതിമാസം 500 രൂപ വച്ച് പ്രതിവർഷം 6000 രൂപ ജീവനക്കാരുടേയും പെൻഷൻകാരുടേയും വിഹിതം. ഇങ്ങനെ ഒരു പദ്ധതി തുടങ്ങി വച്ചിട്ട് ഇല്ലാതാക്കുക വളരെ പ്രതിസന്ധിയിലേക്ക് പോകും. ജീവനക്കാരിൽ തന്നെ താഴെതട്ടിലുള്ളവരും പെൻഷൻകാരുമാണ് നിർത്തലാക്കിയാൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുക.ചില മാധ്യമങ്ങളിൽ മെഡിസെപ്പ് നിർത്തലാക്കാൻ പോകുന്നു എന്നതലക്കെട്ടിൽ വരുന്ന വാർത്തകൾക്ക് സർക്കാർ കുറിപ്പ് ഇറക്കും എന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *