ബാബ ഇപ്പോഴും ഒളിവിലാണ്.മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി.

ഹാഥ്റസ്: പ്രാർത്ഥനാ യോഗത്തിൽ 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി. അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വീഡിയോ സന്ദേശത്തിലാണ് ഇതറിയിച്ചത്. നേരത്തെ ഉത്തരപ്രദേശ് സർക്കാർ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘാടകരായ രണ്ട് സ്ത്രീകളേയും നാലു പുരുഷന്മാരേയും ഉത്തരപ്രദേശ് സർക്കാർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ബാബ ഇപ്പോഴും ഒളിവിലാണ്.അദ്ദേഹത്തെക്കുറിച്ച് ഒരറിവും ഇല്ല. എന്നാൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയതിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് 90 പേരുടെ മൊഴിയിലൂടെ കണ്ടെത്തിയതായ് ആഗ്രഅഡീഷണൻ ഡിജിപി അനുപം കുലശ്രേഷ്ഠമാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *