സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയാണ് മറന്നുപോകരുത്.

സംസ്ഥാനത്ത് ബിജെ.പിക്ക് ലോക്സഭയിൽ ഒരു സീറ്റ് കിട്ടുകയും അത് സഹ മന്ത്രിസ്ഥാനമായി മാറുകയും ചെയ്തു. മന്ത്രി ആയ ശേഷം കേരളത്തിലെത്തിയ മന്ത്രി പലവിധ കാര്യങ്ങളിൽ ഇടപെടൽ തുടങ്ങി. താങ്കൾ ഒരു എം.പി തന്നെയാണെന്നും മന്ത്രിയാണെന്നും മറന്നുപോകരുത്. അദ്ദേഹത്തിൻ്റെ മണ്ഡലത്തിൽ ബിജെപി ഒരുക്കിയ സ്വീകരണ യോഗങ്ങളിൽ ആവേശകരമായി പലതും പറഞ്ഞു. ഹാർബറും എയിംസും, പെട്രോൾ പമ്പുകൾ സ്ത്രീ സൗഹൃദമാക്കുന്നതും. മെട്രോ നീട്ടുന്നതും. റയിൽവേ യാത്രക്ലേശം പരിഹരിക്കാൻ സ്ഥലമെടുപ്പ് ഉൾപ്പെടെ കാര്യങ്ങൾ പറഞ്ഞു. അതൊക്കെ നല്ലതു തന്നെ. നേരിട്ട് നിവേദനം സ്വീകരിക്കില്ല എന്നത് ശരിയായ നടപടിയല്ല എന്നത് പുനരാലോചിക്കണം. ജനങ്ങളുടെ വോട്ടു വാങ്ങി ജയിച്ചിട്ട് ജനങ്ങൾ തരുന്ന നിവേദനങ്ങൾ നേരിട്ട് സ്വീകരിക്കില്ല. നാലു മേഖലകളായി തിരിച്ച് നാലുപേരെ ചുമതപ്പെടുത്തി എന്നൊക്കെ പറയുന്നത് താങ്കളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സുതാര്യമാക്കുന്നതിനും ആയിരിക്കും അതൊക്കെ നല്ല കാര്യം. ജനങ്ങൾ നേരിട്ട് നിവേദനം തരണം എന്ന് അവർ ആഗ്രഹിച്ചാൽ അത് വാങ്ങാൻ തയ്യാറാകണം. ജനപ്രതിനിധി എന്ന നിലയിൽ.പഴയ നാട്ടുപ്രമാണിയാകരുത്.താങ്കൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ജനങ്ങൾക്കു വേണ്ടിയാകട്ടെ…….

Leave a Reply

Your email address will not be published. Required fields are marked *