തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എൻ എച്ച് എം ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പദ്ധതി നടത്തിപ്പിൻ്റെ ഭാഗമായി ജീവനക്കാർക്ക് നൽകേണ്ട ശമ്പളത്തിൻ്റെ വിഹിതം കേന്ദ്രം നൽകാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് മാസ ശമ്പളം നൽകാൻ കഴിയുന്നില്ലെന്ന് കേരള സ്റ്റേറ്റ് ഹോസ്പ്പിറ്റൽവർക്കേഴ്സ് ഫെഡറേഷൻ ആരോപിച്ചു. പ്രതിസന്ധിക്കിടയിലും കേരള സംസ്ഥാനം 55കോടി അനുവദിച്ചതിൽ സംഘടനയുടെ സംസ്ഥാന കമ്മിറ്റി സർക്കാരിനെ അഭിനന്ദിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി അടങ്കൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടും ഒരു രൂപ പോലും സംസ്ഥാനത്തിന് നൽകാത്തത് ഖേദകരമാണ്. സംസ്ഥാന സർക്കാർ പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തി മുന്നോട്ടു പോകേണ്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ തുക അനുവദിക്കാൻ തയ്യാറാകണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി ജയിംസ് റാഫേൽ അധ്യക്ഷത വഹിച്ചു. എ.ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ റ്റി യു സി നേതാക്കളായ സി.പി മുരളി, അഡ്വ ജി ലാലു, അഡ്വഅർ സജിലാൽ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഗീതാ സുധാകരൻ എന്നിവർ സംസാരിച്ചു.
Related News

ഗുജറാത്തിൽ തിരഞ്ഞെടുപ്പിൽ സി.പി ഐ (എം) നേതാവ് വിജയിച്ചു.
*ഗുജറാത്തിൽ കനൽ ഒരു തരി* *സർപ്പഞ്ച് തിരഞ്ഞെടുപ്പിൽ സി പി എം നേതാവ് വിജയിച്ചു* CPIM നേതാവ് സത്യേഷ ലെഉവ ഗ്രാമ സർപഞ്ച് സ്ഥാനത്തിനായി ഉള്ള തിരഞ്ഞെടുപ്പിൽ…
“സെമിനാർ സംഘടിപ്പിച്ചു”
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കെ പി എ തിരുവനന്തപുരം റൂറൽ…
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു.
വർക്കല:മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ഇന്ന് രാവിലെ 10:30 ഓടെയാണ് പൊഴി മുറിച്ച് കടക്കുന്നതിനിടെ…