കായംകുളം:പാനിപൂരിക്ക് നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി. സംസ്ഥനത്ത് ഉടനീളം നടത്തിയ പരിശോധനയിൽ പാനിപൂരി തയാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് മാരകമായ രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയത്. ഇത് കൂടാതെ യാതൊരു വൃത്തിയും ഇല്ലാത്ത സാഹചര്യങ്ങളിലാണ് ആലപ്പുഴ ജില്ലയുടെപല ഭാഗത്തും വിൽപ്പന നടത്തുന്നത്. മാരകമായ അസുഖം, പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൃത്തിഹീനതല്ലാത്ത സ്ഥലങ്ങളിലെ കച്ചവടങ്ങൾ നിരോധിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Related News
“ഗോകുലം മൂവീസിൻ്റെ : ഭ. ഭ. ബ. “
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലെ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു.നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.…
വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം.
വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാരിനൊപ്പം ജില്ലയിൽ അണി ചേരുന്നത് നിരവധി പേരാണ്. വയനാടിന്റെ അതിജീവനത്തിനായി, പ്രായഭേദ്യമന്യേ തങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്ന് ചെറിയൊരു പങ്ക് ദുരിതാശ്വാസനിധിയിൽ സന്തോഷത്തോടെ നൽകുകയാണിവർ.…
കലാപം രൂക്ഷം: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.
ധാക്ക∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി വിവരം. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര…
