ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗവും ഇടുക്കിമുന്‍ജില്ലാ സെക്രട്ടറിയുമായബീനാമോള്‍.വി.ആര്‍ (49 വയസ്സ്) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ്, എ.ഐ.റ്റി.യു.സി വര്‍ക്കിംഗ് വിമണ്‍സ് ഫോറം ജില്ലാ പ്രസിഡന്റ് തുടങ്ങി നേതൃപരമായ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2013 ലെ അനിശ്ചിതകാല പണിമുടക്കിന് ഇടുക്കി ജില്ലയില്‍ ഉജ്ജ്വലമായ നേതൃത്വം നല്‍കിയിരുന്നു. ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ നയിച്ച ഉണര്‍വ് വനിതാ മുന്നേറ്റ ജാഥയിലെ സ്ഥിരാംഗമായിരുന്നു.
ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പീരുമേട് കേന്ദ്രീകരിച്ചുള്ള കല-സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിദ്ധ്യവുമായിരുന്നു. റവന്യൂ വകുപ്പില്‍ പീരുമേട് താലൂക്ക് ഓഫീസില്‍ ഹെഡ്ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭര്‍ത്താവ് സതീഷ്.കെ.ആര്‍ വാട്ടര്‍ അതോറിറ്റി റിട്ട.ഉദ്യോഗസ്ഥനാണ്. രണ്ട് മക്കള്‍ – അഭിജിത്ത് സതീഷ്, ആഷിഷ് സതീഷ്. സംസ്‌കാരം ഇന്ന് (07-07-2024) കോരുത്തോട് തറവാട് വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 2 ന്.