“സെമിനാർ സംഘടിപ്പിച്ചു”

കണ്ണൂർ:ലോക ജന്തുജന്യ രോഗ പ്രതിരോധ ദിനാചരണ ത്തിൻ്റെ ഭാഗമയി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെയും എസ് എൻ കോളേജ് സൂവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു .

കണ്ണൂർ എസ് എൻ കോളേജ് സെമിനാർ ഹാളിൽ വച്ച് ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

പേവിഷബാധ, നിപ്പ, പക്ഷിപനി, എലിപ്പനി , ആന്ത്രാക്സ്, ബ്രൂസല്ലോസിസ് തുടങ്ങീ ജന്തുജന്യ രോഗങ്ങൾ കൂടി വരുന്ന പശ്ചാതലത്തിൽ രോഗ പ്രതിരോധ നടപടികളെ കുറിച്ച് അവബോധം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

കണ്ണൂർ റീജ്യണൽ ഡയഗ്നോസ്റ്റിക്ക് ലാബോറട്ടറിയിലെ വെറ്ററിനറി സർജൻ ഡോ:
എ ആർ രഞ്ജിനി ക്ലാസെടുത്തു.

കുട്ടികൾക്കായി ക്വിസ് മത്സരവും, പോസ്റ്റർ പ്രസൻ്റേഷൻ മത്സരവും സംഘടിപ്പിച്ചു.

മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടത്തി.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ പ്രസിഡണ്ട് ഡോ: പി സരിക അദ്ധ്യക്ഷത വഹിച്ചു .

യോഗത്തിൽ ഐ വി എ സ്റ്റേറ്റ് കമ്മിറ്റിയംഗം ഡോ: പി നീതു , ഐ വി എ കണ്ണൂർ താലൂക്ക് പ്രസിഡണ്ട് ഡോ: എം കെ സവിത, സെമിനാർ കമ്മിറ്റി ചെയർമാൻ ഡോ: ടി വി ജയമോഹനൻ, സൂവോളജി ഡിപ്പാർട്ട്മെൻ്റ അസിസ്റ്റൻ്റ് പ്രോഫസർ ഡോ: ബി ഒ പ്രസാദ് എന്നിവർ പ്രസംഗിച്ചു.

അസിസ്റ്റൻറ് പ്രൊഫസർ നിതിന്യ മോഡറേറ്ററായിരുന്നു .

സുവോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ:
വി എം പ്രീതാകുമാരി സ്വാഗതവും
ഐ വി എ ജില്ലാ ട്രഷറർ ഡോ: പി ജിഷ്ണു നന്ദിയും
പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *