“സിറ്റി പോലീസ് പരിധിയില്‍ വന്‍ലഹരിമരുന്ന് വേട്ട:യുവാവ് അറസ്റ്റില്‍”

കൊല്ലം:യുവാവ് എംഡിഎംഎയുമായി കൊല്ലം സിറ്റി പോലീസിന്‍റെ പിടിയിലായി. ഇരവിപുരം, തേജസ് നഗര്‍, വെളിയില്‍ വീട്ടില്‍ താഹ മകന്‍ അലിന്‍ (25) ആണ് പോലീസിന്‍റെ പിടിയിലായത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇരവിപുരം പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തി വന്ന വാഹന പരിശോധനയില്‍ വാളത്തുഗല്‍ ചന്തമുക്കിന് സമീപം വെച്ച് അലിന്‍ സഞ്ചരിച്ച് വന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും വില്‍പ്പനക്കായി കരുതിയിരുന്ന 18.5 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതിനായി ബാഗ്ലൂരില്‍ നിന്നും എംഡിഎംഎ കടത്തി കൊണ്ടു വരുകയായിരുന്നു ഇയാള്‍. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ ഷിബു, സബ് ഇന്‍സ്പെക്ടര്‍മാരായ ഉമേഷ്, അജേഷ്, മധു, എ.എസ്.ഐ നൗഷാദ്, സിപിഒ ദീപു എന്നിവരുടെ പോലീസ് സംഘവും ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ കണ്ണന്‍റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *