കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന വികസന പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കപെട്ടവര്‍ക്കുള്ള നഷ്ടപരിഹാര അവാര്‍ഡുകള്‍ കൈമാറി. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ, മുന്‍മന്ത്രി ജെ. മെഴ്സികുട്ടിയമ്മ എന്നിവരുടെ സാനിധ്യത്തില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നഷ്ടപരിഹാര അവാര്‍ഡുകള്‍ കൈമാറിയത്.
2017-18 ബജറ്റില്‍ അനുമതി ലഭിച്ച കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി 266 പേര്‍ക്കായി 32 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുകയായി നല്‍കുന്നത്. കെ.ആര്‍.എഫ്.ബിക്ക് ആണ് ഡി.പി.ആര്‍ തയ്യാറാക്കല്‍ ചുമതല. ഭൂമി ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ നഷ്ടപരിഹാര തുക ഉടമകള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു ,എല്‍.എ. ഡെപ്യുട്ടി കലക്ടര്‍ യു.ഷീജാബീഗം കെ.ആര്‍.എഫ്.ബി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.