ന്യൂഡൽഹി:രാജ്യത്ത് അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ധന ഇറക്കുമതിക്കായി പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നതിനാൽ, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് സാമ്പത്തിക ബാധ്യതയാണെന്നും, രാജ്യത്തിന്റെ പുരോഗതിക്ക് ശുദ്ധമായ ഊർജ്ജം സ്വീകരിക്കുന്നത് നിർണായകമാണെന്നും മന്ത്രി പറഞ്ഞു.നിലവിൽ ഒന്നാംസ്ഥാനത്തുള്ള അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 78 ലക്ഷം കോടിയാണ്. തൊട്ടുപിന്നാലെ 47 ലക്ഷം കോടി രൂപയുപമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്.ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 22 ലക്ഷം കോടി രൂപയായി വളർന്നു. 2025 ലെ 20-ാമത് FICCI ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് നിതിൻ ഗഡ്കരി.
