എപ്രിൽ മേയ് മാസങ്ങളിൽ വിരമിച്ച ജീവനക്കാർക്ക് നൽകേണ്ടത് 4000 കോടി, ഡി എ കുടിശിക 22 ശതമാനത്തിലേക്ക്.

തിരുവനന്തപുരം: എപ്രിൽ, മേയ് മാസങ്ങളിൽ വിരമിച്ച ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾക്ക് 4000 കോടി വേണം. അതേ സമയം സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത കുടിശിക ഈ മാസം കൂടി ആകുമ്പോൾ 22 ശതമാനത്തിലേക്ക് കടക്കും.2021 ജൂലൈ മുതലുള്ള കുടിശിക 19 ശതമാനമാണ്. ഈ മാസം കേന്ദ്ര സർക്കാർ ഒരു ഗഡു കൂടി പ്രഖ്യാപിക്കുമ്പോൾ കേരളത്തിലെ കുടിശിക മൂന്ന് ശതമാനം കൂടി 22 ശതമാനമാണ്. കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ട അധിക കടമെടുപ്പ് നടന്നാൽ ഇതിനൊക്കെ പരിഹാരമാകും അല്ലെങ്കിൽ പ്രതീക്ഷ മാത്രമാകും ഫലം. പല സർവീസ് സംഘടനകളും കോടതിയെ സമീപിച്ച സാഹചര്യവും നിലവിലുണ്ട്. പെൻഷൻകാർക്കുള്ള പെൻഷൻ പരിഷ്ക്കര കുടിശികയുടെ കാര്യത്തിലും പ്രതിസന്ധിയിലാണ്. പെൻഷൻ പരിഷ്കരണ കുടിശികയുടെ മൂന്ന് ഗഡുക്കൾ നൽകിയെങ്കിലും സർക്കാർ ജീവനക്കാരുടെ കുടിശികയിൽ ഒരു ഗഡു പോലും നൽകിയിട്ടില്ല.പെൻഷൻകാരുടെയും ജീവനക്കാരുടേയും കുടിശിക ഉടൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് ഫലം ഉണ്ടാകുമോ?ഇതൊക്കെ നിൽക്കുമ്പോൾ 5 വർഷ തത്വം എന്ന ശമ്പള പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് ജീവനക്കാരും പെൻഷൻകാരും ജലൈ 1 ന് സമരം നടത്തിയത്.ഇതും സർക്കാർ തിരിച്ചറിയേണ്ടതുണ്ട്.കേന്ദ്ര സർക്കാർ കാട്ടുന്ന നിലപാട് തുടരുകയാണെങ്കിൽ കേരളം ദില്ലിയിൽ കുത്തിയിരിപ്പു സമരം നടത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *