കെ രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അനുസ്മരണം ഇന്ന് വൈകിട്ട് 4.30 ന് സോപാനത്തിൽ.

കൊല്ലം : 1980 കൾ മുതൽ കൊല്ലത്ത് സാംസ്കാരിപ്പെരുമഴയ്ക്ക്യ്ക്ക്..    താളവും മേളവും നൽകിയ ഒരു വ്യവസായി ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കഥകളേക്കാൾ മനസ്സിന് ഒരു സംസ്കാരത്തിൻ്റെ ലാഭ കഥകൾക്ക് അരങ്ങേറ്റം നൽകുകയായിരുന്നു ആ വ്യവസായി. ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ചും കേരളത്തിൻ്റെ മനസ്സ് അത് നിറയെ പല കഥകളിലൂടെ സ്ക്രീനിൽ നൽകാനുള്ള പ്രചോദനം നൽകാൻ  അടൂരും അരവിന്ദനുമൊക്കെ സിനിമയുടെ പുതിയ മുഖം അവതരിപ്പിക്കുവാൻ ഈ വ്യവസായി അവസരം നൽകി. ആർക്കും കടന്നു ചെല്ലാവുന്ന വീട് ആരുടെയും പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ഒരു പരധിവരെ പൂർത്തീകരിച്ച് നൽകുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പബ്ലിക് ലൈബ്രറി അങ്കണത്തിലെ സോപാനം,സരസ്വതി, ഹാളുകളിലാണ് ഏറെയും പരിപാടികൾക്ക് തിരശ്ശീല ഉയർന്നത്.
ജവഹർ ബാലഭവനിലും കലയുടെ ചിലങ്ക നാദവും താളവും ആവേശനിമിഷങ്ങൾ സമ്മാനിച്ചിരുന്നു.
കൊല്ലം ഫൈൻ ആർട്ട്സ് സൊസൈറ്റിക്ക് 18 സെൻ്റ് സ്ഥലവും കെട്ടിടവും സംഭാവന നൽകിയാണ് അമ്പത്തൊന്നു വർഷങ്ങൾക്കു മുൻപ് ഒരു കലാ ആസ്വാദകൻ എന്ന നിലയിൽ തൻ്റെ പങ്കാളിത്തം കൊല്ലത്തെ സാംസ്ക്കാരിക ഉണർവിന്നായി സംഭാവന നൽകിയത്.നിറഞ്ഞമനുഷ്യസ്നേഹി, കലാസ്നേഹി,ചലച്ചിത്രനിർമാതാവ്, എന്നിങ്ങനെ പേരെടുത്ത അച്ചാണി രവിയുടെ ഒന്നാം സ്മൃതിദിനമാണ്
ജൂലൈ 8 തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *