എറണാകുളം : അഴിമതിരഹിത സിവിൽ സർവീസ് സ്വപ്നം കണ്ട അഴിമതി ഇല്ലാത്ത ആ ശബ്ദം നിലച്ചു.നഗരകാര്യ വകുപ്പിൽ ജോയിൻറ് ഡയറക്ടറായിരുന്ന സബീന പോൾ (66 ) അന്തരിച്ചു. സംസ്കാരം ചൊവ്വ (9 July) പകൽ മൂന്നു മണിക്ക് എറണാകുളം സെമിത്തേരിമുക്കിലുള്ള സെൻറ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ സെമിത്തേരിയിൽ. പൊതുദർശനം പ്രോവിഡൻസ് റോഡിലെ വസതിയിൽ. മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ് പരേതനായ അഡ്വ. കെ എ അഷറഫ്. മക്കൾ: ആദർശ് അഷറഫ്, അഡ്വ. അജീഷ് അഷറഫ്. മുൻ എംപി സെബാസ്റ്റ്യൻ പോൾ സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പരേതയായ മേരി ജോർജ്, ഇലക്ട പോൾ തോട്ടത്തിൽ, തോമസ് പോൾ, ആർട്ടിസ്റ്റ് ജോസ്, ഗ്ലോറിയ ബാബു, അഡ്വ. സുബൽ പോൾ. നിരവധി നഗരസഭകളിൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
Related News

“ശ്രീനാരായണപുരം ഏലായിൽ ഞെക്കാട് സ്കൂളിലെ കുട്ടികർഷകരുടെ ഞാറ് നടീൽ ഉത്സവം”
ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിൻ്റെ നേതൃത്വത്തിൽ “പാഠം ഒന്ന് പാടം ഞങ്ങളും പാടത്തേയ്ക്ക്” എന്ന പദ്ധതിയുടെ ഭാഗമായി…
“പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ അറിയിക്കണം: ജില്ലാ കളക്ടർ”
വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. പുനരധിവാസത്തിന് സ്ഥിരം സംവിധാനം…
ജലസേചന വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം,ജോയിന്റ് കൗണ്‍സില്‍.
ജലസേചന വകുപ്പില്‍ നിന്നിറങ്ങുന്ന സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡം ലംഘിച്ചു കൊണ്ട് സ്ഥലം മാറ്റങ്ങള്‍ അനുവദിക്കുന്നുവെന്നും അത്തരം സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും ജോയിന്റ്…