കത്വയിൽ ഭീകരാക്രമണം: വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു.

കശ്മീരിലെ കത്വ ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന ഉദ്യോ​ഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

കത്വ ന​ഗരത്തിൽ നിന്ന് 150 കിലോമീറ്റർ മാറി മൽഹാറിലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പട്രോളിം​ഗ് നടത്തുന്നതിനിടെയാണ് സൈനികർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഭീകരർ കുന്നിൻ മുകളിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. വാഹന വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതായും വിവരമുണ്ട്. മേഖലയിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *