കോഴിക്കോട്: രാജ്യത്തെ നടുക്കിയ വയനാട്ടിലെയും വിലങ്ങാട്ടെയും പ്രകൃതിദുരന്തത്തിനിരയായവർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ കോഴിക്കോടു ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കോട്ടപ്പറമ്പ് ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്നസമ്മേളനം സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി കോഴിക്കോടു ജില്ല സെക്രട്ടറി പി.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറിമാരായ അഹമ്മദുകുട്ടി കുന്നത്ത്, യൂസഫ് കോറോത്ത് എന്നിവർ സംഘടന റിപ്പോർട്ടും ഭാവി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.ജില്ല സെക്രട്ടറി കെ.മോഹനൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.ജില്ല പ്രസിഡണ്ട് ടി.ഹസ്സൻ, എൻ.മുരളീധരൻ പി.പ്രേംകുമാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.ഇ കെ.രാജൻ, പി.കാസിം, അസീസ് കുന്നത്ത്, സി.രാമകൃഷ്ണൻ, രജിത് കുമാർ, പി.വിജയകുമാർ, ടി.പി.ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ഭാരവാഹികളായി ടി.ഹസ്സൻ (പ്രസിഡണ്ട്), എൻ.മുരളീധരൻ, രാജൻ ചോലക്കൽ (വൈസ് പ്രസിഡണ്ടുമാർ), കെ.മോഹനൻ മാസ്റ്റർ (സെക്രട്ടറി), എം.എ. ബഷീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.