എടത്വ: കെ.സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ 66-ാം മത് പമ്പ ജലോത്സവം സെപ്റ്റംബർ 14ന് 2മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും.
ജലോത്സവം സ്വാഗത സംഘ ഓഫീസിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും നീരേറ്റുപുറത്ത് ജൂലൈ 7ന് ഞായറാഴ്‌ച വൈകിട്ട് 4ന്
രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി.ജെ കുര്യന്‍ നിർവഹിക്കും.എക്സിക്യൂട്ടിവ് ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു.
66-ാം മത് ജലോത്സവത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം, വഞ്ചിപ്പാട്ട് മത്സരം, അത്ത പൂക്കള മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ, കാർഷിക സെമിനാർ, അനുമോദനം യോഗം, സ്മരണിക പ്രകാശനം, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.