ആലപ്പാട് : പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് മെറിറ്റ് ഇവന്റ് സംഘടിപ്പിച്ചു. SSLC, PLUS TWO വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രബോധിനി ഗ്രന്ഥശാല ഹാളിൽ വെച്ച് നടത്തപ്പെട്ട ചടങ്ങിന് ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഹരിമോൻ അധ്യക്ഷത വഹിച്ചു ഗ്രന്ഥശാല സെക്രട്ടറി നേഹ വിനീത് സ്വാഗതം ആശംസിച്ചു യോഗം പ്രശസ്ത സാഹിത്യകാരൻ വിമൽ റോയ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ദീപു മുഖ്യപ്രഭാഷണം നടത്തി അതിജീവനത്തിന് പെൺവായന ചെയർപേഴ്സൺ ഗിമിജ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈമോള്, സുചിത്ര സജീവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എക്സിക്യൂട്ടീവ് അംഗം ബിജി നന്ദി രേഖപ്പെടുത്തി.
Related News
എവിടെയോ ഒരു മരം കാത്തുനിൽക്കുന്നുവോ!നൂറനാട് മോഹൻ എഴുതുന്നു….
കഴിഞ്ഞ ദിവസം ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തുന്നതിന് ഈയുള്ളവൻ നിയോഗിക്കപ്പെട്ടിരുന്നു. മുഖത്തലയിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയത് മഴയിലൂടെയാണ്. കാറോടിച്ചു പോകുമ്പോൾ മുമ്പില്ലാത്തവിധം…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ.
ഒൻപത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പോലീസ് പിടിയിലായി. ശക്തികുളങ്ങര മീനത്തുചേരി കെ.ആർ.എൻ നഗർ 47-ൽ ഷാഹുദ്ദീൻ മകൻ സനൂജ്മോൻ(34)…
“ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് തിരിച്ചറിയുക”
പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയിറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. പുനലൂർ പ്ലാച്ചേരി മുറിയന്തല അഭി മന്ദിരത്തിൽ രതീഷിന്റെ ഭാര്യ ഹണി (36) ആണ് മരിച്ചത്.…
