“സെമിനാർ സംഘടിപ്പിച്ചു”

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കെ പി എ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് വിജു റ്റിയൂടെ അധ്യക്ഷതയിൽ ജില്ല പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വച്ച് നടന്ന സെമിനാർ തിരുവനന്തപുരം റൂറൽ എസ് പി കിരൺ നാരായണൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺ ബാബു വിഷയാവതരണം നടത്തി . ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ ആർ അജയഘോഷ്, കെ പി എ സംസ്ഥാന പ്രസിഡൻറ് എസ് ആർ ഷിനോദാസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി നായർ, കെ പി ഒ എ തിരുവനന്തപുരം റൂറൽ ജില്ല സെക്രട്ടറി ആർ കെ ജ്യോതിഷ് എന്നിവർ സംസാരിച്ചു. കെ പി എ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി വിനു ജി വി സ്വാഗതവും ജില്ലാ നിർവാഹക സമിതി അംഗം വൈ അപ്പു നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *