പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയിറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു.
പുനലൂർ പ്ലാച്ചേരി മുറിയന്തല അഭി മന്ദിരത്തിൽ രതീഷിന്റെ ഭാര്യ ഹണി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45ന് പുനലൂർ തൂക്കുപാലത്തിൽ നിന്നാണ് ചാടിയത്. അഗ്നിശമനസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആണ്. ഹണിക്ക് രണ്ട് മക്കൾ ഉണ്ട്. ഭർത്താവ് രതീഷ് വിദേശത്താണ്.