പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം, പനക്കല്‍ കിഴക്കതില്‍ വീട്ടില്‍ ഹമീദ്കുഞ്ഞ് മകന് അബ്ദുള്‍ റഹീം(60) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കുട്ടിയുമായുള്ള മുന്‍പരിചയം മുതലെടുത്ത പ്രതി, ജൂണ്‍ മാസം 29-ാം തീയതി ചവറ കൊട്ടുകാട് ഇയാള്‍ നടത്തി വരുന്ന ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മുടി മുറിച്ച ശേഷം തിരികെ പോകാന്‍ ശ്രമിച്ച കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി തടഞ്ഞ് നിര്‍ത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യ്തു. കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ ചവറ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ അജീഷ് വി.എസ് ന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഓമനക്കുട്ടന് നായര്‍, സായ്ഗണേശ്, എസ്.സി.പി.ഒ മനീഷ്, സി.പി.ഓ മാരായ ഷഫീര്‍, സുബാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
Related News
കേരളത്തിൽ എന്‍സിപി പിളർന്നു, ഒരു വിഭാഗം യുഡിഎഫിൽ.
തിരുവനന്തപുരം. കേരളത്തിൽ എന്‍സിപി പിളർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിൻ്റെ ഭാഗമായി.…
കത്വയിൽ ഭീകരാക്രമണം: വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു.
കശ്മീരിലെ കത്വ ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ…
തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം.
ബംഗലൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.…
