പുനലൂർ:എസ്എഫ്ഐ വിട്ടതിന് പിന്നാലെ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം പുനലൂർ എസ് എൻ കോളേജ് വിദ്യാർത്ഥി വിഷ്ണു മനോഹരനെയാണ് ഭീഷണിപ്പെടുത്തിയത്. വീട്ടുകാരുടെ മുന്നിലിട്ട് മർദ്ദിക്കുമെന്നാണ് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമൽ തെന്മലയുടെ ഭീഷണി.എസ്എഫ്ഐയിൽ നിന്ന് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം.സംഘടന വിട്ട വിഷ്ണു മനോഹരനെ വീട്ടുകാരുടെ മുന്നിലിട്ട് മർദ്ദിക്കും എന്നാണ് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമൽ തെന്മലയുടെ ഭീഷണി.പുനലൂർ എസ് എൻ കോളേജിൽ സാംസ്കാരിക സംഘടനയിൽ ചേരുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് വിഷ്ണു മനോഹരൻ എസ്എഫ്ഐയിൽ നിന്നും രാജിവെച്ചത്. എസ്എഫ്ഐ അംഗത്വം ഉപേക്ഷിച്ച വിഷ്ണു കഴിഞ്ഞദിവസം എഐസ്എഫ് അംഗത്വം സ്വീകരിച്ചിരുന്നു. അതേസമയം വിഷയത്തെക്കുറിച്ച് അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നുമാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
Related News
“ഫൂട്ടേജ് ” ഓഗസ്റ്റ് 2-ന്
മോളിവുഡിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതു പോസ്റ്റർ പുറത്ത്. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന,എഡിറ്റർ സൈജു…
CK ആശ MLA യെ അവഹേളിച്ചതിൽ പ്രതിഷേധം. പ്രവർത്തകർ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം.
കഴിഞ്ഞ ദിവസം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടയിൽ ഉണ്ടായ സംഘർഷത്തിൽ സി പി ഐ ,എ ഐ ടി യു സി നേതാക്കൾക്കും കച്ചവടക്കാർക്കും പോലീസ് മർദ്ദനമേറ്റതിലും സി.കെ.…
എൻ്റെ പ്രിയപ്പെട്ട ചാച്ചന്, ‘ഇതൊക്കെ പകരം നൽകാനുള്ളു’
പിതാവിൻ്റെ പിറന്നാൾ ദിനത്തിൽ സംവിധായകനും, നടനുമായ ജോയ് കെ.മാത്യു എഴുതിയ സ്നേഹാർദ്രമായ കുറിപ്പ് വായിക്കാം. ഇതൊക്കെ പകരം നൽകാനുള്ളു… സിനിമ ലൊക്കേഷനിൽ പോകുക, ഷൂട്ടിംഗ് കാണുക പറ്റുമെങ്കിൽ…
