ജീവനക്കാരിയും കുടുംബവും 24 സെന്റ് വസ്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മകന്റെ ജന്മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും മകള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി കിട്ടിയ തുകയുമടക്കം നിരവധി സംഭാവനകളാണ് ജീവനക്കാരന്‍ വയനാടിന്റെ കണ്ണീരൊപ്പാനായി ജോയിന്റ് കൗണ്‍സിലിന് കൈമാറുന്നത്. സാമ്പത്തിക പ്രയാസം ഏറെ അനുഭവിക്കുന്ന ഘട്ടത്തില്‍പോലും വയനാടിന്റെ പുനരധിവാസത്തിനായ് മനസ്സ് നിറഞ്ഞ് സംഭാവന ചെയ്യുന്ന ജീവനക്കാരെയും ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരെയും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും അഭിനന്ദിച്ചു.
ജോയിന്റ് കൗണ്‍സില്‍ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന ഏറ്റുവാങ്ങല്‍ യോഗത്തില്‍ വച്ച് ജനറല്‍ സെക്രട്ടറിയും ചെയര്‍മാനും ലിജുവിന്റെയും ദിവ്യയുടെയും കൈയ്യില്‍ നിന്നും സ്വര്‍ണ്ണമാല ഏറ്റുവാങ്ങി. ട്രഷറര്‍ പി.എസ്.സന്തോഷ്‌കുമാര്‍, കെ.സി.എസ്.ഒ.എഫ് ജനറല്‍ സെക്രട്ടറി ആര്‍.രാജീവ്കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റി അംഗം വി.കെ.മധു, ആര്‍.സരിത, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, പ്രസിഡന്റ് ആര്‍.എസ്.സജീവ്, ദേവീകൃഷ്ണ, സജികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു