സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് നടപ്പിലാക്കിയതിലെ അപാകതകള്‍ പരിഹരിക്കണ മെന്നും പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള ക്ഷാമാശ്വാസ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.ഗണേശന്‍ നായര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍. സുന്ദരേശന്‍ നന്ദിയും പറഞ്ഞു.ഭാരവാഹികളായി ബി.ശ്രീകുമാര്‍ (പ്രസിഡന്റ്), എ.ഹരിശ്ചന്ദ്രന്‍ നായര്‍ (സെക്രട്ടറി), പി.മുരളീമോഹന്‍ (ട്രഷറര്‍) തെരഞ്ഞെടുത്തു.