രാജസ്ഥാൻ മന്ത്രിയും ബിജെപി നേതാവുമായ കിരോഡിലാൽ മീണ ലോക ഗോത്രവർഗ്ഗ ദിനത്തോടനുബദ്ധിച്ച് ഗോത്രഭൂരിപക്ഷജില്ലയായ ദൗസയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് രാജി പ്രഖ്യാപിച്ചത്. 45 വർഷമായി സേവിച്ച ജനങ്ങൾ തന്നെ കേൾക്കാത്തതിനാലാണ് താൻ മന്ത്രിസഭയിൽ നിന്ന് പിൻമാറിയതെന്ന് മിണ അവകാശപ്പെട്ടു.ഇനിയും ജനങ്ങൾക്കും സമുദായത്തിനും വേണ്ടി തന്നെ പ്രവർത്തിക്കും. സംവരണ സമ്പ്രദായം ഇല്ലാതാക്കുമെന്ന കോൺഗ്രസ് പ്രചരണം ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികൾ സീറ്റ് കൾ ഒപ്പിച്ചെടുത്തത്. ശരിയല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജി വയ്ക്കാനുണ്ടായ കാരണം ഇതാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ കിഴക്കൻ രാജസ്ഥാനിലെ എഴ് ലോക്സഭ സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ കിരോഡിലാൽ പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹം രാജിവയ്ക്കാൻ കാരണം. വാക്ക് പാലിച്ച് മന്ത്രി.
Related News
“സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി”
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന ഭാരവാഹികളായ പ്രസിഡൻ്റ് സുകേശൻ…
തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്ളോറിൽ കളക്ഷൻ സെന്റർ തുറന്നു.
വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ…
കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്.
കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനും…
