പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ പോലീസ് പിടികൂടി. അരവിള, കുസുമാലയം, ജോസഫ് മകന് സബിന്‍ (22) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ സബിന്‍ പെണ്‍കുട്ടിയെ ഇയാളുടെ ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണി ആക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്തായ ഷിബു പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിന് കൂട്ട് നിന്നു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശക്തികുളങ്ങര പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെയും പോലീസ് ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രാജേഷ്, പ്രദീപ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ അബു താഹിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
ഈ നിമിഷം സന്തോഷകരമായിരിക്കുന്നു,ജയ്ഹിന്ദ്.മേജർ രവി.
കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സംവിധായകൻമേജർ രവി. ഇന്ന് വന്ദേ ഭാരതിൽ വച്ചാണ്…
“സ്കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍”
സ്കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. കൊറ്റംകര ചിറവയല്‍ കുറ്റിവിളവീട്ടില്‍ ദിലീപ് മകന് അല്‍ത്താഫ്(24), തെറ്റിച്ചിറ എസ്.വി നിവാസില്‍ സുധാകരപിള്ള മകന് വിനീത്(30) എന്നിവരാണ്…
റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്ര വാഹന മോഷണം പ്രതികൾ പിടിയിൽ.
കരുനാഗപ്പള്ളി: റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും ഇരുചക്രവാഹനം മോഷണം നടത്തിയ ആളെയും കൂട്ടാളിയേയും പോലീസ് പിടികൂടി. തൊടിയൂര്‍, നബീല്‍ മന്‍സിലില്‍ ഷാജഹാന് മകന് നബീല്‍ (20), വേങ്ങ,…