തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേറ്റു. ബർത്തിംഗ് നടപടികൾ പുരോഗമിക്കുകയാണ്. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്.
Related News
കഞ്ചാവ് കടത്ത്, ആലുംകടവ് സ്വദേശികള്‍ പിടിയില്‍
ആലപ്പുഴ .തുമ്പോളിയിൽ കാറിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി, 3 യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ് (23)…
വാട്ടർ അതോറിട്ടി കോടികളുടെ നഷ്ടം എന്താ കാരണം?
പുനലൂർ:വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ കേരളമെല്ലാം പൊട്ടും. ഈ തകരാർ പരിഹരിക്കാൻ മാസങ്ങൾ കാലതാമസ്സം വരും. ഇത് സ്വകാര്യ മേഖലയ്ക്ക് പോയാൻ കുറ്റം പറയാൻ കഴിയുമോ? മൂന്നു മാസമായി…
ബാബ ഇപ്പോഴും ഒളിവിലാണ്.മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി.
ഹാഥ്റസ്: പ്രാർത്ഥനാ യോഗത്തിൽ 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി. അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വീഡിയോ സന്ദേശത്തിലാണ്…