തിരുവനന്തപുരം: സംസ്ഥാനത്തെ 24000 ത്തോളം വരുന്ന പെൻഷൻകാരുടെ പെൻഷൻ തടസ്സപ്പെട്ടിരുന്നു. അസുഖ ബാധിതരായി വീട്ടിൽ കഴിയുന്ന 75 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് ഇവർ. പോസ്റ്റൽ വകുപ്പ് കേന്ദ്ര സർക്കാരിൻ്റെ ഭാരത് കോഷ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതായിരുന്നു കാരണം . എന്നാൽ ഈ പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാൻ കഴിഞ്ഞു. നാളെ മുതൽ പെൻഷൻ കിട്ടി തുടങ്ങുമെന്ന് ട്രഷറി ഡയറക്ടറുടെ ആഫീസിൽ നിന്നും ന്യൂസ് 12 ഇന്ത്യ മലയാളത്തിന് അറിയാൻ കഴിഞ്ഞത്. ഓഫീസിൽ വിളിച്ചതിൻ്റെ ഫലമായി ഈ കാര്യം അറിയിച്ചത്. എന്നാൽ അടുത്ത മാസം മുതൽ പ്രശ്നം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഡയറക്ട്രേറ്റ് വ്യക്തമായ ഉത്തരം നൽകിയില്ല
Related News
“കൊല്ലത്ത് കാറ്റില്‍ വന്‍ നാശം തീരമേഖലയില്‍ അപകടം”
കൊല്ലം: കഴിഞ്ഞ ദിവസം ജില്ലയില്‍ പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക്…
വിവാദ കാഫിർ പോസ്റ്റ് ഗത്യന്തരമില്ലാതെ പിൻവലിച്ചു. പ്രൊഫൈൽ ലോക്ക് ചെയ്തു.
വടകര : സി.പിഎം നേതാവ് ലതിക വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതും അത് വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതായും അതിനാൽ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നും വടകര എം എൽ…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശം. വിവിധ ജില്ലകളിൽ കേന്ദ്ര…