ഡിജിറ്റല്‍ സര്‍വ്വെ കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌ക്കരണ വിപ്ലവം -അഡ്വ.കെ.രാജന്‍

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വെ രണ്ടാം ഭൂപരിഷ്‌ക്കരണ വിപ്ലവമാകുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍വ്വെ ഓഫീസ് ടെക്‌നിക്കല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാകുമ്പോള്‍ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം എം.എല്‍.എ സി.കെ.ആശ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാനകണ്‍വെന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു. എസ്.ഒ.റ്റി.ഇ.യൂ സംസ്ഥാന വൈസ്.പ്രസിഡന്റ് രമേശ് ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

 

ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈദകുമാരി, ട്രഷറര്‍ പി.എസ്.സന്തോഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി എം.എം.നജീം, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എസ്.പി.സുമോദ്, പി.ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ യു.സിന്ധു, ആര്‍.സിന്ധു, സരിത.ആര്‍, തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ്‌കണ്ടല, പ്രസിഡന്റ് ആര്‍.എസ്.സജീവ്, എസ്.എഫ്.എസ്.എ ജനറല്‍ സെക്രട്ടറി ജി.സജീബ്കുമാര്‍, എസ്.രാജപ്പന്‍ നായര്‍, എസ്.ഒ.റ്റി.ഇ.യൂ നേതാക്കളായ ജനറല്‍ സെക്രട്ടറി സിജു.പി.തോമസ്, പ്രസിഡന്റ് വി.ജെ.അജിമോന്‍, നേതാക്കളായ ഷീജ.എ.സി, സഞ്ജയ്ദാസ്, രാജീവന്‍ മാണിക്കുളത്ത്, എം.മനോജ്, ബാബുരാജന്‍, ദിനു.ആര്‍, റോയ് സത്യന്‍, ഷാന്‍.എസ്, വിനീത.വി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി രമേശ് ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ്), ഷീജ.എ.സി, കെ.പി.പ്രദീപ്കുമാര്‍, സഞ്ജയ്ദാസ് (വൈസ് പ്രസിഡന്റുമാര്‍), എം.മനോജ് (ജനറല്‍ സെക്രട്ടറി), അരുള്‍.എസ്, മനോജ് ചന്ദ്രന്‍, ദിനു.ആര്‍ (സെക്രട്ടറിമാര്‍), ഷാന്‍.എസ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *