പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍.

പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി, പടസൗത്ത്, പനച്ചൂരി പടീറ്റതില്‍, പത്മനാഭന്‍ മകന്‍ സരസന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. പ്രതിക്ക് എതിരെ മകന്‍ നല്‍കിയ പരാതി അന്വേഷിക്കാനായി പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് പോലീസ് ഉദ്യാഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മകന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിക്കാന്‍ വന്നതാണെന്ന് മനസിലാക്കിയ പ്രതി മകനെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു. കരുനാഗപ്പള്ളി എസ്.ഐ ഇയാളുടെ അക്രമം തടയാന്‍ ശ്രമിച്ചതില്‍ പ്രകോപിതനായ പ്രതി കത്താള്‍ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ കരുനാഗപ്പള്ളി എസ്.ഐയായ ഷിജുവിന് കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിഷ്ണു, ഷെമീര്‍, ജോയ് സി.പി.ഒ മാരായ കൃഷ്ണകുമാര്‍, നൗഫല്‍ജാന്‍, പ്രശാന്ത്, ശരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. മകന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *