ഇടമുളക്കൽ സർവീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെസഹകാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

അഞ്ചൽ: ഇടമുളക്കൽ സർവീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സഹകാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഇടമുളക്കൽ സൊസൈറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സംഘം ഹെഡ് ഓഫീസിനു മുൻപിൽ സമാപിച്ചു.തുടർന്ന് ധർണ അഞ്ചൽ സർവീസ് സഹകരണ സംഘം മുൻ പ്രസിഡന്റും ആക്ഷൻ കൗൺസിൽ നേതാവുമായ കെ.എസ്.ബാബുരാജൻ ഉദ്ഘാടനം ചെയ്തു.

ബന്ധുക്കളുടെയും കുടുംബാങ്ങളുടെയും പേരിൽ മൂല്യമില്ലാത്ത വസ്തുവകകൾക്കുമേൽ കോടിക്കണക്കിന് രൂപ ലോണിനത്തിൽ തട്ടിയെടുത്ത സഹകരണ സംഘം മുൻ സെക്രട്ടറിയുടെ സ്വത്ത്‌ വകകൾ കണ്ടുകെട്ടി പണം നഷ്ടപ്പെട്ട നിഷേപകർക്കും സഹകാരികൾക്കും തിരികെ നൽകണമെന്നും സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബാബുരാജൻ ആവശ്യപ്പെട്ടു.

മാർച്ചിനും ധർണ്ണക്കും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജഗന്നാഥൻ ഉണ്ണിത്താൻ,എസ്.ഉമേഷ് ബാബു,ഗിരീഷ് അമ്പാടി,വയക്കൽ വിജയൻ,ബി.ബബുൽ ദേവ്,അഡ്വ.ബി.ജി.രഞ്ജിത്ത്,ടി.കെ.രാജേന്ദ്രബാബു,എസ്.സുനിൽ,ശശിദ്വാരക,ജി.ഗോപാലകൃഷ്ണൻ,ബിജു കൈപ്പള്ളി,നാണു ശത്രുഘ്നൻ,എൻ.ശ്രീധരൻഎന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *