പോലീസ് വേഷങ്ങളില്‍ തിളങ്ങി നടന്‍ സജിപതി; കൈനിറയെ ചിത്രങ്ങളെന്ന് താരം.

കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജിപതി ശ്രദ്ധേയനാവുന്നു. പോലീസ് വേഷങ്ങളില്‍ തിളങ്ങിയ നടന്‍ എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ‘സീക്രട്ട് ‘എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴച വെച്ച് മുന്നേറുകയാണ്. കെ മധു ഒരുക്കിയ ‘സി ബി ഐ 5 ദി ബ്രെയിന്‍ ‘എന്ന ചിത്രത്തിലും സജിപതി മികച്ച വേഷമാണ് കൈകാര്യം ചെയ്തത്. സംവിധാകന്‍ അനുറാമിന്‍റെ ‘ആഴം ‘ ‘മറുവശം’ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഉടനെ ചിത്രം റിലീസ് ചെയ്യും കൊട്ടാരക്കാര പുത്തൂര്‍ സ്വദേശിയായ സജിപതി ഇതിനകം മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകന്‍ കെ മധുസാറാണ് തന്നെ സിനിമയില്‍ സജീവമാക്കിതെന്ന് സജിപതി പറഞ്ഞു. മധുസാര്‍ വഴിയാണ് ഞാന്‍ എസ് എന്‍ സ്വാമിയുടെ ‘സീക്രട്ട്’ൽ അഭിനയിട്ടത്. സ്വാമിയുടെ ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. താരം പറഞ്ഞു.

.
ഒട്ടേറെ ഷോട്ട്ഫിലിമുകള്‍, ആല്‍ബങ്ങള്‍ തുടങ്ങിയവയില്‍ സജി പതി അഭിനയിച്ചു. മലയാളത്തിലെ അനുഗ്രഹീത സംവിധായകരായ വി എം വിനു, മേജര്‍ രവി, കലവൂര്‍ രവികുമാര്‍, അശോക് ആര്‍ നാഥ്, ഇഞ്ചക്കാട് രാമചന്ദ്രന്‍, അനീഷ് പുത്തൂര്‍, കുഞ്ഞുമോന്‍ താഹ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളായിരുന്നു അവയെല്ലാമെന്നും സജി പതി പറഞ്ഞു. ഇതിനിടെ സുഹൃത്ത് വലയങ്ങളില്‍ നിന്ന് തന്നെ ഷോട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിക്കാന്‍ കഴിഞ്ഞു. ബിസിനസ്സ് തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് സിനിമകളിലെല്ലാം അഭിനയിച്ചത്. സിനിമയെ ഞാന്‍ അത്രയേറെ സ്നേഹിക്കുന്നു. കൈയ്യില്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ ആത്മാര്‍ത്ഥവും സത്യസന്ധവുമായി ചെയ്യാന്‍ ശ്രമിക്കുന്നു. ആക്ട് ലാബിലെ അഭിനയ കളരിയിലെ പഠനവും, അവരുടെ നാടകങ്ങളിലെ പരിശീലനവും എൻ്റെ അഭിനയ ജീവിതത്തിന് സഹായകമായിട്ടുണ്ട്. മാതാപിതാക്കളുടെയും ഗുരുക്കന്‍മാരുടെയും ദൈവത്തിന്‍റെയും അനുഗ്രഹം കൂടിയുണ്ടെന്നും മലയാളസിനിമയില്‍ വളര്‍ന്നുവരുന്ന നടന്‍ സജി പതി പറഞ്ഞു.

അഭിഭാഷകയായ സുനിതയാണ് ഭാര്യ.മകൻ നാരായൺ ശങ്കർ, മകൾ ഗൗരി ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *