വയനാട്ടിലെ ദുരന്തബാധിധർക്ക് 50 ലക്ഷം വീതം നൽകി പ്രശ്നം പരിഹരിക്കാൻ കഴിയും.വയനാട് ദുരന്തം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി തുടങ്ങി..

വയനാട് ദുരന്തം വന്നുചേർന്ന ശേഷം പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ’ എന്നാൽ കേന്ദ്രം അനുവദിക്കുന്ന ഫണ്ടിനെ ആശ്രയിച്ചിരിക്കും കാര്യങ്ങളെല്ലാം. പ്രധാനമാന്ത്രിയും മുഖ്യമന്ത്രിയും വയനാട് ദുരന്തം നേരിട്ടറിഞ്ഞു കഴിഞ്ഞു ഇനി ചെയ്യേണ്ട കാര്യങ്ങൾക്ക് അടിയന്തിര നടപടികൾ സ്വീകരിക്കണം. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങൾക്ക് മുന്നേ വാട്ട്സാപ്പിൽ ഒരു വോയ്സ് മെസേജ് ആരോ പറയുകയും അതുവൈറലാവുകയും ചെയ്തു. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇത്രമാത്രം ‘500 ഓളം കുടുംബങ്ങൾ വഴിയാധാരമായി . അവരെ സംരക്ഷിക്കുകയാണ് സർക്കാരുകളുടെ ലക്ഷ്യം അതിനായ് ഒരാൾക്ക് 50 ലക്ഷം രൂപ വീതം നൽകിയാൽ സ്ഥലം വാങ്ങി വീടു വയ്ക്കാൻ കഴിയും അതാണ് സർക്കാർ ചെയ്യേണ്ടത് എന്നാണ് വോയ്സ് മെസേജിൽ പറയുന്നത്. 250 കോടി രൂപ ഉണ്ടെങ്കിൽ ഇവരെ പുനരധിവസിപ്പിക്കാൻ കഴിയും. ഒരു പാഴ്ച്ചെലവും ഉണ്ടാകില്ല’ സർക്കാർ നേരിട്ട് പദ്ധതി നടപ്പിലാക്കുന്നതിലും നല്ലത് അതാണ്. വസ്തുവും ,സ്വർണ്ണവും, സമ്പത്തും നൽകാൻ കുറെയധികം പേർ സന്നന്ദരായ സാഹചര്യം നിലനിൽക്കുമ്പോൾ അത് സൂപ്പർവൈസ് ചെയ്താൻ മാത്രം മതി.അതാകണം സർക്കാർ ആലോചിക്കേണ്ടത്. അതിനായ് മന്ത്രിസഭയും ഉദ്യോഗസ്ഥരും ശ്രമിക്കുമെന്നു കരുതാം

Leave a Reply

Your email address will not be published. Required fields are marked *