ദുരിതബാധിതർക്ക് സ്വന്തം ഭൂമി നൽകാൻ തയ്യാറായി അജിഷ ധനമന്ത്രിയെ നേരിൽ കണ്ട് സന്നദ്ധത അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ ദുരിതബാധിതർക്ക് സ്വന്തം ഭൂമി വിട്ടു നൽകാൻ ധനകാര്യ മന്ത്രിയെ നേരിൽക്കണ്ട് സന്നദ്ധത അറിയിച്ച് വയനാട് സ്വദേശി അജിഷ ഹരിദാസ് .

ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് വീട് വയ്ക്കുവാനായി തന്റെപേരിലുള്ള സ്ഥലം സർക്കാരിലേക്ക് വിട്ടുനൽകാനുള്ള സന്നദ്ധത ധനമന്ത്രി കെ എൻ ബാലഗോപാലിനെ കൊട്ടാരക്കര എം എൽ എ ഓഫീസിലെത്തി അറിയിച്ചു .
വയനാട് കോട്ടത്തറ സ്വദേശിയായ അജിഷ നിലവിൽ തൃശൂർ പാറമേക്കാവ് കെ എസ് എഫ് ഈ ബ്രാഞ്ചിൽ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിചെയ്തു വരികയാണ്. കർഷക കുടുംബത്തിൽ ജനിച്ച അജിഷ 2009 ൽ അച്ഛൻ ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവയ്ക്കുന്നതിനായി വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ഇപ്പോൾ ദുരിതബാധിതർക്ക് വീട് വയ്ക്കാനായി സർക്കാരിലേക്ക് വിട്ടു നൽകുന്നത് . അച്ഛനും അമ്മയും സഹോദരന്റെ വീട്ടിൽ സുരക്ഷിതരായതുകൊണ്ടാണ് ഒരു രാത്രി പുലരവേ വയനാട്ടിൽ എല്ലാം നഷ്ടപെട്ടവർക്കായി തന്റെ പേരിലുള്ള ഭൂമി നൽകാം എന്ന തീരുമാനത്തിലേക്ക് അജിഷയും ഭർത്താവ് ഹരിദാസും എത്തിയത് .

നേരത്തെ സ്വകാര്യ ചാനൽ പരിപാടിയിൽ ഫോൺ മുഖാന്തിരം ധനമന്ത്രിയെ ഭൂമിനൽകാനുള്ള സന്നദ്ധത അറിയിച്ചിരുന്നു .

തകർക്കാൻ ശ്രമിച്ചപ്പോൾ ഒക്കെയും കേരളം തളരാതെ മുന്നേറുന്നത് ഇതുപോലെയുള്ള ജനതയുടെ കരുത്തിൽ ആണെന്ന് അജിഷയെ അഭിനന്ദിച്ചു മന്ത്രി പറഞ്ഞു . എത്രയൊക്കെ കുപ്രചരണങ്ങൾ ഉണ്ടായാലും സത്യം തിരിച്ചറിഞ്ഞു കൂടെ നിൽക്കുന്നവരാണ് എന്നും മലയാളികൾ . നാടിനു ഒരു ആപത്തു വന്നപ്പോൾ നാനാദിക്കിൽ നിന്നും സി എം ഡി ആർ എഫിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങൾ അതിന്റെ നേർസാക്ഷ്യമാണ് എന്നും അദ്ദേഹം പറഞ്ഞു .

ഭർത്താവ് ഹരിദാസിനും മകൻ അഞ്ചര വയസ്സുകാരൻ ഹരേശ്വറിനും ഒപ്പമാണ്‌ മന്ത്രിയെ കണ്ട് ഭൂമിനൽകാനുള്ള തീരുമാനം അറിയിച്ചത്.

ഓഗസ്റ്റ് 12 ന് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്ക് വസ്തുവിന്റെ രേഖകൾ കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *