യു.പി : കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. സൗരിഖ് പൊലീസ് സ്റ്റേഷനു കീഴിലുള്ള ഭവൽപൂർ ചപ്പുന്ന ചൗക്കിയിലെ സബ് ഇൻസ്പെക്ടറാണ് രാം കൃപാൽ സിംഗ്. കൈക്കൂലി ചോദിച്ചതിൻ്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം .സോഷ്യൽ മീഡിയയിൽ വൈറലായ ഓഡിയോയിൽ സബ് ഇൻസ്പെക്ടർ കർഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെടുന്നത് കേൾക്കാം. 5 കിലോ തരാൻ കഴിവില്ലെന്നും 2 കിലോ തരാം എന്നും കർഷകൻ പറയുന്നതും കേൾക്കാം.ഓഡിയോ വൈറലായതിനു പിന്നാലെ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാൻ കനൗജ് എസ്പി അമിത് കുമാർ ആനന്ദ് ഉത്തരവിട്ടു .കോഡ് രൂപത്തിലാണ് ഉദ്യോഗസ്ഥൻ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്.കനൗജ് സിറ്റിയിലെ സർക്കിൾ ഓഫീസർ കമലേഷ് കുമാറിനെയാണ് കേസിൻ്റെ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത് .കേസിൽ വകുപ്പുതല അന്വേഷണവും നിർദേശിച്ചിട്ടുണ്ട്.
Related News

നരേന്ദ്രമോദിയാകാന് ഉണ്ണി മുകുന്ദന്’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്; പറയുന്നത് മോദിയും അമ്മയും തമ്മിലുള്ള ബന്ധം
മാവന്ദേ മൂവിയുടെ ബാനറിൽ ക്രാന്തികുമാർച്ച് സംവിധാനം ചെയ്യുന്ന “മാ വന്ദേ” എന്ന സിനിമയിൽഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിജിയുടെ വേഷം ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന വിവരം തന്റെ…
നെഹ്റു ട്രോഫി ജലോത്സവം ഉൾപ്പെടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ഒരുങ്ങി.
എടത്വ: നെഹ്റു ട്രോഫി ജലോത്സവം ഉൾപ്പെടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ജൂലൈ 17ന് ബുധനാഴ്ച 11 നും 12 നും രാവിലെ മദ്ധ്യേയുള്ള ശുഭ…
അർജുൻ നീ എവിടെ നിന്നെ വേഗം കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും
നിരവധി ചക്രങ്ങളുള്ള ലോറി, അതിലെ 30ടൺ ലോഡ് അടക്കം ഏകദേശഭാരം 38/40ടൺ ഭാരം ഭൂമിയിലേക്ക് അപ്ലൈചെയ്തുനിൽക്കുമ്പോൾ 5ആനകൾ ശ്രമിച്ചാലും അത് മറിയുകയില്ല. കാരണം അതിന്റെ സ്റ്റബിലിറ്റി അത്ര…