ട്രഷറി ഡയറക്ട്രേറ്റിലെ കാലതാമസം സർക്കാർ അന്വേഷിക്കണം.

സംസ്ഥാനത്തെ 27000 പെൻഷൻകാർക്ക് മണി ഓർഡർവഴി കിട്ടേണ്ട പെൻഷൻ കൃത്യമായ സമയത്ത് കിട്ടാതിരുന്ന സാഹചര്യം അന്വേഷിക്കേണ്ടതാണ്. ട്രഷറി ഡയറക്ട്രേറ്റിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണോ ഈ പ്രശനങ്ങൾക്ക് കാരണമായത് ധനകാര്യ വകുപ്പ് ഈ കാര്യത്തിൽ കൃത്യമായ ശ്രദ്ധനൽകിയിരുന്നെങ്കിലും ഡയറക്ട്രേറ്റിലെ കാലതാമസമാണ് ഈ പ്രശനങ്ങൾക്ക് കാരണമായത്. സിവിൽ സർവീസ് ഉദ്യോഗസ്ഥർ കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ ഈ വിഷയം ഒഴിവാക്കാമായിരുന്നില്ലേ? സർക്കാരിനെ കരി തേച്ച് കാണിക്കാനേ ഇതുപകരിക്കു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടെന്നിരിക്കെ ഇത് ഉപയോഗിക്കാനറിയാത്ത ഉദ്യോഗസ്ഥരെങ്കിൽ അവർക്ക് ട്രൈയിനിംഗ് നൽകുകയോ അവരെ മാറ്റി കാര്യങ്ങൾ അറിയാവുന്ന ഉദ്യോഗസ്ഥരെ ഇത്തരം പ്രധാന സ്ഥലങ്ങളിൽ ഉൾപ്പെടെത്തുകയാണ് വേണ്ടത്. സംഘടന നേതാക്കൾ പറയുന്നവരെ പോസ്റ്റ് ചെയ്യുന്ന രീതിയും ശൈലിയും ഇത്തരം സ്ഥലങ്ങളിൽ ആവശ്യമില്ലെന്ന തിരിച്ചറിവ് ഉണ്ടാകണം. ഓൺലൈൻ സ്ഥലം മാറ്റങ്ങൾ കൃത്യമായി പക്ഷം പിടിക്കാതെ നടപ്പിലാക്കണം.ഇനിയെങ്കിലും ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാനും. കഴിയുന്ന തരത്തിൽ സർക്കാർ ശ്രദ്ധിക്കണം.എല്ലാ മാസവും ഒന്നാം തിയതി മണി ഓർഡർവഴി ലഭിക്കുന്ന പെൻഷനാണ് മുടങ്ങിയത്.കേന്ദ്ര സർക്കാരിൻ്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെങ്കിൽ അത് പരിശോധിക്കാൻ കേന്ദ്രം തയ്യാറാകണം. പോസ്റ്റോഫീസിൻ്റെ വീഴ്ചയാണോ സംഭവിച്ചത് എന്നതും പരിശോധിക്കണം. അടുത്ത മാസവും ഇത് സംഭവിക്കില്ലെന്നു കരുതാം.

Leave a Reply

Your email address will not be published. Required fields are marked *