കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി

 

കൊല്ലം കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെയും ക്രമക്കേട്കളിലെയും പ്രതികൾ, പ്രസിഡൻ്റ് അൻസർ അസീസ് ഉല്പടെ 12 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ  കേരള ഹൈക്കോടതി തള്ളി. ബാങ്ക് ഭരണസമിതി അംഗങ്ങൾക്കു് മുൻകൂർ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു പബ്ലിക്ക് പ്രോസിക്കൂട്ടർ CS ഹൃദിക്ക്
കോടതിയെ ബോധിപ്പിച്ചു.കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾ ക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ ആകില്ലന്നു
ജസ്റ്റിസ് CS ഡയസ് നിരീക്ഷിക്കുകയും ജാമ്യാപേക്ഷ തള്ളുകയുമാണുണ്ടായത്. പ്രസിഡൻറു അൻസർ അസീസ്,ഭരണ സമിതി അംഗങ്ങളായ
സൈത്തൂൻ ബീവി, Eനൗഷാദ്, S അഹമ്മദ് കോയ, ഷാജിദാ നിസാർ, ബിന്ദു മധുസൂതനൻ. സാദാത്ത് ഹബീബ്, E അൻവർദ്ദീൻ, സുരേഷ് ബാബു, B അനൂപ് കുമാർ, മണക്കാട് സലിം, സെക്രട്ടറി സാനിയ PS,എന്നിവരെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പ് കളായ IPC406,408,420 വകുപ്പ് കൾ പ്രകാരം ക്രൈംബ്രാഞ്ച് പൊലീസിൻ്റ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം,
ക്രൈം നമ്പർ 2758/2023/CB
നമ്പരായി രജിസ്റ്റർ ചെയ്ത കേസിലാണു, മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.വായ്പാ തട്ടിപ്പിൽ ബാങ്കിനു നഷ്ടമുണ്ടാക്കിയ10,83,51,540 രൂപ പ്രതികളുടെ പക്കൽ നിന്നുഈടാക്കുന്നതിനു വേണ്ടി ചാർജ് ചെയ്ത കേസിൽപ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ, പ്രതികളെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *