മൊബൈല്‍ മോഷ്ടാവ് പിടിയില്‍,പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവും കണ്ടെടുത്തു.

കുരീപ്പുഴ നെല്ലിമുക്കില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കോട്ടമുക്ക് വിദ്യാനഗര്‍ എസ്.വി ഭവനില്‍ രാജന്‍ മകന്‍ വിജയ്(29) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

വ്യാഴാഴ്ച രാത്രി 09.30 മണിയോടെ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ ഗോപിനാഥം വീട്ടില്‍ ഷിബു(53) വിന്‍റെ 23000 രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രതി തന്ത്രപൂര്‍വ്വം മോഷ്ടിച്ചെടുത്തത്. ഫോണ്‍ മോഷണം പോയതായി മനസ്സിലാക്കിയ ഷിബു കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷിബുവിന്‍റെ തൊട്ടു പുറകിലായി നിന്നിരുന്ന വിജയ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെടുക്കുന്നതായി കണ്ടു. ഉടന്‍ തന്നെ വിവരം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്യ്തു.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ വിജയിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് സംഘത്തെ കണ്ട് അക്രമാസക്തനായ പ്രതിയുടെ പക്കല്‍ നിന്നും 15 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. അനധികൃതമായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.

ഷിബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം വെസ്റ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ഹസന്‍കുഞ്ഞ്, എസ്.സി.പി.ഒ മാരായ സുമേഷ്, ദീപു സി.പി.ഒ മാരായ അനില്‍, വിനോജ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *