വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര് നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവ്വീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് നിയമനം ലഭിച്ചിട്ടുള്ളത്.ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും. മുൻകാലങ്ങളിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് മറ്റു ജോലികൾ ഏറ്റെടുക്കാൻ രാജ്യം വിടാൻ അനുവാദം ഉണ്ടായിരുന്നു എന്നാൽ മോഡി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇത് വെട്ടിച്ചുരുക്കി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അമേരിക്കയിൽ പരിശീലനം നേടിയ ടി കെ വിനോദ് കുമാർ അമേരിക്കയിലെ സർവകലാശാലകൾ പഠിപ്പിച്ചിരുന്നു കുമാർ 1992 ബാച്ച് ഐപിഎസ് ഓഫീസർ ആണ്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്.
Related News
പരിഷ്കൃത സമൂഹത്തിന് സാംസ്കാരിക മുന്നേറ്റം അനിവാര്യം : മുരുകൻ കാട്ടാക്കട.
തിരുവനന്തപുരം : ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ (മെഡിക്കൽ കോളേജ് ഇളങ്കാവ് ആഡിറ്റോറിയം) സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് പ്രശസ്ത കവിയും…
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവൻ രാജി നൽകി. മോഹൻലാലിന് അറിയാമായിരുന്നു ഇനി ഈ കമ്മിറ്റി ഇങ്ങനെ കൊണ്ടുപോകരുത് എന്ന്…
എന്താണ് മോഹൻലാൽ ഇങ്ങനെ ആഗ്രഹിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റി ഒരിക്കലും രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പക്ഷേ രാജി തന്നെയാണ് നല്ലതെന്ന് മോഹൻലാലിന് തോന്നി. മറ്റു ചിലരുടെ ഉപദേശങ്ങളും ഇക്കാര്യത്തിൽ…
ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്യ്ത് സൈബർ തട്ടിപ്പ്; പ്രതികൾ പിടിയിൽ.
ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങൾ മലപ്പുറത്ത് നിന്നും കൊല്ലം സിറ്റി…