കൊട്ടാരക്കര ‘പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ ശ്രീരാജിനെതിരയാണ് പരാതി.കഴിഞ്ഞ ഒൻപതാം തീയതി രാവിലെ മണ്ണ് കയറ്റിപ്പോയ ടിപ്പർ ലോറിയുടെ ഡ്രൈവർ പൂയപ്പള്ളി മണ്ണാർ കോണം കാവുവിള വീട്ടിൽ ലെ ജു കൃഷ്ണൻ ആണ് പരാതിക്കാരൻ,കൊട്ടാരക്കരയിൽ നിന്നും മണ്ണ് കയറ്റിപ്പോയ ടിപ്പർ ലോറിയുടെ പിന്നിൽ ഓട്ടോയിൽ വന്ന ശ്രീരാജ് ടിപ്പർലോറിയുടെ മുന്നിൽ ഓട്ടോ കുറുക്കിട്ട് നിർത്തി ടിപ്പർ ലോറിയുടെ ഡോർ വലിച്ച് തുറന്ന് ഡ്രൈവർ ലെ ജുവിനെ വലിച്ചിറക്കി മുഖത്തും ഇരു കരണത്തും മാറി മാറി അടിക്കുകയും മുതുകത്ത് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്നാണ് പരാതി.ആവലാതിക്കാരൻ്റെ മുഖത്തും മുതുകിലും മർദ്ദനമേറ്റതിൻ്റെ പാടുകൾ ധാരാളമായി കാണാവുന്നതാണ്.
ചികിൽസ നടത്തിയതിൻ്റെ സർട്ടിഫിക്കറ്റുകൾ അടക്കം രേഖാ മൂലം കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ‘റൂറൽ എസ്.പി. മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയതായി പരാതിക്കാരൻ അറിയിച്ചു.