താലിബാനിസം മുറുകെ പിടിച്ച് ഒരു മന്ത്രി ഇന്ത്യയിൽ വനിത മാധ്യമപ്രവർത്തകരോട് താലിബാനിസം നടപ്പിലാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രാലയംകൈമലർത്തി.

ന്യൂദില്ലി: ഇന്ത്യയിൽ വന്ന് വാർത്താ സമ്മേളനം വിളിച്ച അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രി അമീർഖാൻ മുക്താഖ്വി ദില്ലിയിൽ എംബസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത്.പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്യാൻ സമയമെടുത്തു എന്നതും അതിശയകരം തന്നെ . ഇങ്ങനെ ഒരു വാർത്താ സമ്മേളനം വിളിച്ചപ്പോൾ വനിതകൾ ഇല്ലായെന്നു ഉറപ്പുവരുത്താൻ സംഘാടകർ ശ്രമിച്ചപ്പോൾ പുരുഷ മാധ്യമപ്രവർത്തകർ എന്തു ചെയ്തു. അവർ മിണ്ടിയില്ല, പ്രതികരിച്ചില്ല. എംബസി വാർത്താ സമ്മേളനം എന്നു പറഞ്ഞാൽ അതിൻ്റെ ശൈലി ഒന്നു വേറെ തന്നെ ആരും മിണ്ടാതെ വാർത്ത പരിപാടിയിൽ പങ്കെടുത്ത് മടങ്ങി.

ഇതിനെതിരെ വനിതാ മാധ്യമ പ്രവർത്തകരും വനിതാ സംഘടനകളും രം ഗത്ത് വന്നു. വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അവതാരക ഗീതാ മോഹൻ പറഞ്ഞു. അഫ്‌ഗാനിൽ സ്ത്രീകളെ എല്ലാ മേഖലയിൽ നിന്നും വിലക്കുന്ന സമീപനം ഇന്ത്യയിൽ വിലപ്പോവില്ലെന്നും അവർ കൂട്ടി ച്ചേർത്തു.

വനിതാ മാധ്യമപ്രവർത്തകരെ വാർത്താ സമ്മേളനത്തിൽ നിന്ന് മനഃപൂർവം ഒഴിവാ ക്കാൻ താലിബാനെ അനുവദിച്ചത് എന്തു കൊണ്ടാണെന്ന് മാധ്യമപ്രവർത്തകയായ നയനിമ ബസു ചോദിച്ചു. വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ ചടങ്ങ് പുരുഷ മാധ്യമ പ്രവർത്തകരും ബഹി ഷ്കരിക്കരിക്കണണമെന്നായിരുന്നു പി ചിദംബരം അഭിപ്രായപ്പെട്ടത്.

ഇതോടെയാണ് വിദേശകാര്യ മന്ത്രാല വിശദീകരണവുമായെത്തിയത്. അഫ്‌ഗാൻ ഭരണകൂടമാണ് വാർത്താ സമ്മേളനം വിളിച്ചത്. ഇതിൽ ഇന്ത്യക്ക് പങ്കില്ല. വാർത്താസമ്മേളനത്തിൻ്റെ ക്ഷണക്കത്ത് അയച്ചത് മുംബൈയിലെ അഫ്‌ഗാൻ കോൺ സൽ ജനറൽ ഓഫീസാണ്. അഫ്‌ഗാൻ എംബസി ഇന്ത്യയുടെ നിയന്ത്രണത്തിലല്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.അപ്പോൾ എല്ലാം കഴിഞ്ഞു അത് മതിയോ പോരായിരുന്നു. വനിതാ മാധ്യമപ്രവർത്തകർ മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ ആഫീസിന് മുന്നിലേക്ക് പ്രതിഷേധിക്കണമായിരുന്നു. രാജ്യത്ത് ശക്തിയുള്ള മാധ്യമ സംഘടനകൾ എവിടെപ്പോയിരുന്നു.പ്രതികരണശേഷി നഷ്ടപ്പെട്ടവരാകരുത് മാധ്യമപ്രവർത്തകർ.