ഭൂട്ടാനിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം നേരെ എൽഎൻജെപി ആശുപത്രിയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ദേശീയ തലസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർ മരിക്കുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പ്രധാനമന്ത്രി മോദി പരിക്കേറ്റവരെ നേരിട്ട് കണ്ട് അവരുമായി സംവദിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു.