വൈദ്യുതി ലൈൻ പൊട്ടി വീണ വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ച നാലാം ക്ലാസുകാരിക്ക് അഭിനന്ദന പ്രവാഹം.ശാസ്താംകോവിൽ ഗവൺമെൻറ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷ മരിയ.
കഴിഞ്ഞദിവസം സ്കൂൾവിട്ട് വീട്ടിലെത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടിലെത്തിയപ്പോൾ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുകാരെയും കണ്ടു. അപ്പോഴാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ ബോധവൽക്കരണ ക്ലാസ്സിനെ പറ്റി ഓർമ്മയിൽ വന്നത്. ഉടൻതന്നെ അച്ഛൻറെ ഫോൺ വാങ്ങി തന്റെ കയ്യിൽ കരുതിയിരുന്ന നോട്ടീസിൽ നിന്നും കെഎസ്ഇബിയുടെ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചു അപകടത്തെക്കുറിച്ച് പറഞ്ഞു ഒട്ടും വൈകാതെ കെഎസ്ഇബി ജീവനക്കാർ സംഭവസ്ഥലത്ത് എത്തിവൈദ്യൂതി പുന:സ്ഥാപിച്ചു .
പിന്നീട് മയ്യനാട് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ശാസ്താംകോവിലെ സ്കൂളിൽ എത്തി സ്കൂൾ എച്ച് എം സുലേഖ ടീച്ചറുടെ സാന്നിധ്യത്തിൽ ഇഷാ മരിയയ്ക്ക് ആദരവും കെഎസ്ഇബി ഉദ്യോഗസ്ഥർ നൽകി.കൊല്ലം മയ്യനാട് കുറ്റിക്കാട് സ്വപ്നാലയത്തിൽ സ്വപ്നയുടെയും ബിജുവിനെയും മകളാണ് നാലാം ക്ലാസുകാരി ഇഷ മരിയ ‘
സ്കൂൾപ്രഥമ അധ്യാപിക സുലേഖ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്യാം ഷാജി.അധ്യാപികമാരായ മഞ്ജു ഗോമാസ് /ഷെറിൻ,വത്സല,അനു മയ്യനാട് ,ധന്യ എന്നിവരും ഇശാ മരിയയെ അഭിനന്ദിച്ചു.