അഞ്ച് വയസ്സ്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ചെമ്മരുതി വില്ലേജിൽ അയിരൂർ നടയറ തെക്കതിൽ വീട്ടിൽ നിന്നും വടക്കേവിള വില്ലേജിൽ തട്ടാമല കടകംപുള്ളി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അൻസർ മകൻ ആഷിഖ്(22) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കൊല്ലം പള്ളിമുക്കിലുള്ള ആഡിറ്റോറിയത്തിൽ അമ്മയോടൊപ്പം എത്തിയ പെൺകുട്ടിയെ ഇയാൾ ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയ ശേഷം ആഡിറ്റോറിയത്തിലെ കുളിമുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരവിപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
“പോലീസ് മർദ്ദിച്ചതായി പരാതി യുവാവ് ആശുപത്രി യിൽ ചികിൽസ തേടി”
കൊട്ടാരക്കര ‘പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ ശ്രീരാജിനെതിരയാണ് പരാതി.കഴിഞ്ഞ ഒൻപതാം തീയതി രാവിലെ മണ്ണ് കയറ്റിപ്പോയ ടിപ്പർ ലോറിയുടെ ഡ്രൈവർ പൂയപ്പള്ളി മണ്ണാർ കോണം കാവുവിള വീട്ടിൽ…
“ഗുലാൻ തട്ടുകട”
എം ജെ സിനിമാസ്, വി ഫ്രണ്ട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ എച്ച് അബ്ദുള്ള നിർമിച്ച് മുന്നാ ഇഷാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന “ഗുലാൻ തട്ടുകട…
“ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിക്ക് നഗരസഭ വീട് വച്ച് നൽകും”
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള…
