കൊല്ലം :വർഷങ്ങൾക്ക് മുൻപ് മാർക്കറ്റിന് സമീപത്ത് എത്തിച്ചേർന്നതാണ് വിനായകംഎന്ന മനുഷ്യൻ .പിന്നീട് അവിടെ ചെരുപ്പും കുടകളും നന്നാക്കി ഇവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു വിനായകം ..കഴിഞ്ഞ ഒരു വർഷക്കാലമായി അർബുദരോഗിയായി കഴിയുകയായിരുന്നുഇയാൾ.ഇയാളുടെ അവസ്ഥ മനസ്സിലാക്കിയ സ്ഥലത്തെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ കൂടിയായ ശ്രീകുമാർ ഇദ്ദേഹത്തെ ജീവകാരുണ്യ പ്രവർത്തകൻ ശക്തികുളങ്ങര ഗണേശനുമായി ചേർന്ന് പലതവണ ആശുപത്രികളിൽ എത്തിച്ചിരുന്നു.
ചികിത്സയ്ക്കുശേഷം വീണ്ടുംകാവനാട് മാർക്കറ്റിൽ എത്തി. കടത്തിണ്ണയിൽ കഴിയുകയായിരുന്നു വിനായകം .അസുഖം വീണ്ടും മൂർഛിച്ചപ്പോൾ ശ്രീകുമാറും ഗണേശനും ചേർന്ന് മയ്യനാട് എസ് സമിതിയിൽ എത്തിക്കുകയായിരുന്നു.ഇവിടെ വെച്ചാണ് കഴിഞ്ഞ ഒരു മാസത്തിനു മുമ്പ് വിനായകം മരണപ്പെടുന്നത്.പിന്നീട് ജില്ലാശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചു.ബന്ധുക്കൾ ആരെങ്കിലും എത്തുന്നതും കാത്ത് പത്രവാർത്തകൾ അടക്കം നൽകി കാത്തിരുന്നു.എന്നാൽ ആരും തന്നെ എത്തിയില്ല.ഒടുവിൽ മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്ന് ശ്രീകുമാറും ഗണേശനുംചേർന്ന് ഏറ്റുവാങ്ങി.മുളങ്കാടകത്ത് പ്രവർത്തിക്കുന്ന ശ്മശാനത്തിൽ മൃതദേഹംആചാരപ്രകാരം സംസ്കരിച്ചു.ജീവകാരുണ്യ പ്രവർത്തകരായ ബാബുവും ‘ ശ്യാം ഷാജി, റഷിദ് , സജീവ് എന്നിവരും ചേർന്നാണ് സംസ്കാരം നടത്തിയത്.