കേരളത്തിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്ന കർഷകരുടെ ക്ഷേമാഐശ്വര്യങ്ങൾക്കൊപ്പം ചേർന്നു നിന്നുകൊണ്ട് ശാസ്ത്രീയ കൃഷി അറിവുകളും നിർദ്ദേശങ്ങളും പകർന്നു നൽകിക്കൊണ്ട് കൃഷി വകുപ്പിൻ്റെ നട്ടെല്ലായി പ്രവത്തിക്കുന്ന അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടെയും കൃഷി അസിസ്റ്റൻ്റ് മാരുടെയും സംഘടനയായ കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ തരിശായി കിടന്ന ഒരു ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കി മാതൃകയായി .
പ്രസ്തുത പരിപാടി ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. കെ.എ.റ്റി.എസ്.എ സംസ്ഥാ പ്രസിഡൻ്റ് പി. ഹരീന്ദ്രനാഥ്, കെ.എ.റ്റി.എസ്.എ സംസ്ഥാ സെക്രട്ടറി എസ് അജയകുമാർ, കെ.എ.റ്റി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. മുഹമ്മദ് ഷാഫി ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡൻറ് എ. ആർ അരുൺജിത്ത്,കെ.എ.റ്റി.എസ്.എ സംസ്ഥാ കൗൺസിൽ അംഗങ്ങളായ ശ്യംരാജ് ജി, അച്ചു എം , കെ.എ.റ്റി.എസ്.എ ജില്ലാ സെക്രട്ടറി പി. ഷാജികുമാർ, കെ.എ.റ്റി.എസ്.എ ജില്ലാ പ്രസിഡൻറ് പ്രമോദ് ജി നായർ, കെ.എ.റ്റി.എസ് എ വനിതാ കമ്മറ്റി ജില്ലാ പ്രസിഡൻറ് പ്രതിഭ വി.കെ ജില്ലാ കമ്മറ്റി അംഗങ്ങളായ ഷജിം, അജികുമാർ, പ്രവീൺ കുമാർ, തുടങ്ങിയവർ പങ്കെടുത്തു