മുല്ലപ്പെരിയാർ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യവുമായി കേരളജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ.

കോട്ടയം: മുല്ലപ്പെരിയാർ ഭീതി പരത്തുന്ന നടപടി ശരിയല്ല. പുതിയ അണക്കെട്ട് വേണമെന്നാവശ്യം ശക്തമാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സമുഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും ഇത്തരം പ്രചരണങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോൾ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്ടിൽ സമരം ആരംഭിച്ചു. എന്നാൽ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നവർ യഥാർത്ഥ സത്യം കൂടി മനസ്സിലാക്കാൻ തയ്യാറാകണം. 1931, 61,79 കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെഗ്രൗണ്ട് ശക്തിപ്പെടുത്തിയ കാര്യവും അദ്ദേഹം വ്യക്തമാക്കി. പുതിയ അണക്കെട്ട് നിർമ്മിക്കണമെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വേണം. ഏതായാലും തമിഴ്നാടും കേരളവും ഈ വിഷയത്തിൽ കൂട്ടായ ചർച്ചകൾ നടത്തി പ്രശ്നപരിഹാരമുണ്ടാകുന്നതാകണം. കോടതി വിധികൾ വന്നാലും ഇല്ലെങ്കിലും ഈ വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങളും സമഗ്രമായ ചർച്ച നടത്തി മുന്നോട്ടു പോകണം ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കരുത് എന്നാണ് ന്യൂസ് 12ന് പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *