“ബലാത്സംഗ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു”

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ പരാതിയിൽ പോലീസ് കേസെടുത്തു. അരൂർ സ്റ്റേഷനിലെ സിപിഒ ആയിരുന്ന ബഷീറിനെതിരെയാണ് പനങ്ങാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ബഷീറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.എന്നാല്‍ ഗൗരവമുള്ള കേസ് ആയിട്ടുകൂടി ഇയാളെ അറസ്റ്റ്ചെയ്യാന്‍ ഇനിയും നടപടിയായിട്ടില്ല. പോലീസിനുള്ളിലെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറയുമ്പോഴാണ് കാക്കിയുടെ ബലത്തിൽ ക്രിമിനൽ നടപടികളിൽ ഏർപ്പെട്ട പോലീസുകാരെ ഒരു വിഭാഗം പോലീസുകാർ തന്നെ സംരക്ഷിക്കുന്നത്

കേസന്വേഷണത്തിന്റെ ഭാഗമായി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം വാങ്ങുകയും പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു എന്ന പരാതിയിൽ അന്വേഷണം നേരിടുന്ന ആളാണ് ബഷീർ’ ഈ കേസിൽ സസ്പെൻഷനിൽ തുടരവെയാണ് ബഷീറിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുന്നത്.അരൂർ പോലീസ് സ്റ്റേഷനിൽ സിപിഒ ആയി ജോലി ചെയ്യുമ്പോൾ യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് പനങ്ങാട് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.നേരത്തെയുള്ള പരാതികളിൽ ബഷീറിനെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ സസ്പെൻഷനിൽ കഴിയുന്ന പോലീസുകാരനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. ഡിജിപിക്ക് നൽകിയ പരാതിയിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *