വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന നേതൃത്വ ക്യാമ്പ്,കൊല്ലo കുളക്കടയിൽ.

കൊട്ടാരക്കര: കൊട്ടാരക്കര താഴത്തു കുളക്കട സി. കെ ചന്ദ്രപ്പൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ ജൂലൈ 6,7 തീയതികളിൽ നടക്കുന്ന വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന നേതൃത്വ ക്യാമ്പ്  നടത്തുന്നതിനാവശ്യമായ സമിതി രൂപികരിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. WCC സംസ്ഥാന സെക്രട്ടറി സുരേഷ് മുഖത്തല അധ്യക്ഷത വഹിച്ച യോഗത്തിൽ WCC ജില്ലാ സെക്രട്ടറി വിനോദ്. കെ സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്‌ചന്ദ്രൻ കല്ലിംഗൽ. സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട്,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം
എ. മന്മദൻ നായർ, WCC സംസ്ഥാന ജില്ലാ
ട്രഷറർ എ.വി ഉണ്ണികൃഷ്ണൻ,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എൻ. കൃഷ്ണ കുമാർ, ആർ. രാജീവ്‌ കുമാർ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
ജില്ലാ സെക്രട്ടറി സി. പ്രദീപ്‌ കുമാർ,
കേരള വാട്ടർ അതോറിറ്റി ജില്ലാ പ്രസിഡന്റ്‌
ബി.രാജേന്ദ്രൻ പിള്ള, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. മനോജ്‌ കുമാർ, വി. ശശിധരൻ പിള്ള,
ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ സതീഷ്. കെ ഡാനിയേൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്‌. ജൂനിത, ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി ജെ. ജയകുമാരി,ജോയിന്റ് കൗൺസിൽ കൊട്ടാരക്കര മേഖല പ്രസിഡന്റ്‌
രാജിക സി.കെ, സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ഷാജി എ.എസ്‌
ചെയർമാനും wcc ജില്ലാ സെക്രട്ടറി കെ. വിനോദ് ജനറൽ കൺവീനറും wcc പ്രസിഡന്റ്‌ സി. പ്രദീപ്‌ കുമാർ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ സതീഷ് കെ ഡാനിയേൽ എന്നിവർ കൺവീനർമാരുമായ സംഘാടകസമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *